ടോംഗോ: കടലിനടിയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് തെക്കൻ പസഫിക്കിലെ ടോംഗോ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിന്ന് പൊലീസും സൈനികരും ചേർന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു.

'അഗ്‌നിപർവ്വത സ്‌ഫോടനം അക്ഷരാർത്ഥത്തിൽ കേൾക്കാം, അത് വളരെ അക്രമാസക്തമായി തോന്നുന്നു, ഇരുട്ട് ആകാശത്തെ മൂടുന്നു', എന്ന കുറിച്ചാണ് പ്രദേശത്തുനിന്നുള്ള ദൃശ്യം ഒരാൾ പങ്കുവച്ചിരിക്കുന്നത്.