മലപ്പുറം: വണ്ടൂരിൽ പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേർ അറസ്റ്റിൽ. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവരെയും അറസ്റ്റ് ചെയ്തു.വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്‌കൂൾ പടിയിൽ പുളിക്കൽ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു. കേബിൾ ഉപയോഗിച്ച് കെണി വച്ചാണ് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളേയും തൊണ്ടിയും ഉൾപ്പടെ കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയിഞ്ച് ഓഫീസർ പി വിനു, ഡെപ്യൂട്ടി റേഞ്ചർമാരായ എൻ വിനോയ് കൃഷ്ണൻ, സി എം മുഹമ്മദ് അശ്റഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ലാൽവിനോദ്, എ ശിഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.