തിരുവനന്തപുരം: ജനുവരി 16 മുതൽ 31 വരെയുള്ള കോൺഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു. മറ്റു പരിപാടികൾ കോവിഡ് വ്യവസ്ഥകൾ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിർദേശിച്ചു.

ജനു 17ന് 5 സർവകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാർച്ചും മാറ്റിവച്ചിട്ടുണ്ട്.