- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സാഹചര്യത്തിലും സിപിഎം വിടില്ല; നടപടി സ്വീകരിച്ചാൽ അനുസരിക്കും; പുറത്താക്കിയാൽ അനുഭാവിയായി തുടരുമെന്നും എസ്.രാജേന്ദ്രൻ
മൂന്നാർ: ഒരു സാഹചര്യത്തിലും സിപിഎം വിടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. സിപിഎം നടപടി എടുത്താൽ മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് പ്രതികരണം. 40 വർഷം പ്രവർത്തിക്കുകയും തന്നെ ജനപ്രതിനിധിയാക്കുകയും ചെയ്ത പാർട്ടി തനിക്കെതിരെ നടപടി സ്വീകരിച്ചാൽ അനുസരണയോടെ അംഗീകരിക്കും. പുറത്താക്കിയാൽ അനുഭാവിയായി തുടരും, രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ താൻ നേരിടുന്ന അവഹേളനവും അവഗണനയും ചൂണ്ടിക്കാട്ടിയപ്പോൾ പെൻഷൻ വാങ്ങി അച്ഛനെയും അമ്മയെയും നോക്കി വീട്ടിലിരിക്കാൻ പറഞ്ഞ് എം.എം. മണി ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയ കത്തിലാണ് ജില്ല നേതൃത്വവും എം.എം. മണിയും തനിക്കെതിരെ സ്വീകരിച്ച നിലപാടുകൾ അക്കമിട്ടുനിരത്തിയത്.
Next Story