ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനിമുതൽ എല്ലാവർഷവും സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ജനുവരി 23ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ 24നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത്. ജനുവരി 23 ഇതുവരെ പരാക്രമ ദിവസ് ആയിട്ടാണ് ആചരിച്ചിരുന്നത്.