മേരിക്കയുടെ പടിഞ്ഞാറൻതീരങ്ങളിൽ സുനാമി ആഞ്ഞടിച്ചു. നാലടി ഉയരത്തിൽ വരെ ആഞ്ഞടിച്ച തിരമാലകൾ കാലിഫോർണിയയിൽ വെള്ളപ്പൊക്കത്തിന് കാരണമായപ്പോൾ, കൂടുതൽ ശക്തമായ മറ്റൊരു സുനാമികൂടി പ്രതീക്ഷിക്കുകയാണ് ഈ രംഗത്തെ വിദഗ്ദർ. ശാന്തസമുദ്രത്തിന്റെ അടിത്തട്ടിൽ റിറ്റ്ച്ചർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് ഹവായ് തീരങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ടോംഗോയ്ക്ക് അടുത്തായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ടോംഗോയുമായുള്ള ആശയവിനിമയ സംവിധാനം തകരാറിലായതോടെ സുനാമി വിതച്ച നാശത്തിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമല്ല. എന്നാൽ, നൂറുകണക്കിന് ടോംഗോ പൗരന്മാർ വീടുകൾ വിട്ട് കൂടുതൽ ഉയർന്ന പ്രദേശങ്ങൾ ലക്ഷ്യമാക്കിനീങ്ങി എന്ന് ഒരു റിപ്പോർട്ട് വന്നിരുന്നു. ടോംഗോയുടെ തലസ്ഥാനമായ നുകുലോഫയിൽ നാലടി ഉയരത്തിൽ വരെ തിരമാലകൾ കാണപ്പെട്ടു. അതേസമയം സാന്താ ക്രൂസിൽ നിന്നുള്ള ഒരു വീഡിയോയിൽ തുറമുഖം വെള്ളത്തിനടിയിലായ ദൃശ്യം കാണാം. ചുരുങ്ങിയത് ഒരു വാഹനമെങ്കിലും അതിൽ മുങ്ങിയതായും ദൃശ്യമാണ്.

അതേസമയം എൽ സെഗുണ്ടോയിലെ സാൻ ലൂയിസ് തുറമുഖത്ത് 4.1 അടി ഉയരത്തിൽ വരെ തിരമാലകൾ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക സമയം രാവിലെ 7.45 ന് ആണ്‌ലോസ് ഏഞ്ചലസിൽ ആദ്യത്തെ സുനാമി തിരമാല എത്തിയത്. 8.10 ന് സാൻ ഫ്രാൻസിസ്‌കോയിലും എത്തി. ശാന്തസമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായ ഭൂകമ്പം തന്നെയാണ് സുനാമിക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഭൂകമ്പം വ്യക്തമായി കാണാവുന്നതായിരുന്നു. വെള്ളവും പൊടിയും കലർന്ന മിശ്രിതം മുകളിലോട്ട് ഉയർന്നത് ടോംഗോയിൽ കനത്ത ഭീതി പരത്തി.

കിലോമീറ്ററുകൾക്ക് അപ്പുറമാണ് ഇത് നടന്നതെങ്കിലും ന്യുസിലാൻഡ്, ഫിജി, അമേരിക്കൻ സമോവ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലും മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ആസ്ട്രേലിയയുടെ പല തീരപ്രദേശങ്ങളും ഭീഷണിയുടെ നിഴലിലാണ്. ലോർഡ് ഹോവ് ദ്വീപ്, ജോർഫോക്ക് ദ്വീപ്, മാകൈ്വർ ദ്വീപ് എന്നിവിടങ്ങളിലും സുനാമി ഭീഷണി നിലനിൽക്കുന്നു.

ബീച്ചുകളിലും കടൽത്തീരങ്ങളിലും പ്രവേശിക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് പലയിടങ്ങളിലും നൽകിയിരിക്കുന്നത്. ഏകദേശം എട്ട് മിനിറ്റോളം ഭൂമികുലുക്കം നീണ്ടുനിന്നതായാണ് ഉപഭ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. ഏകദേശം മൂന്ന് മൈൽ വീതിയുള്ള ചാരവും, ആവിയും മറ്റ് വാതകങ്ങളും നിറഞ്ഞ മിശ്രിതം ശാന്തസമുദ്രത്തിലെ നീലത്തിരമാലകളക്ക് മുകളിൽ ഉയർന്നു പൊങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ലഭ്യമാണ്.

അതേസമയം, നുകുഅലോഫയ്ക്ക് സമീപം 1.2 മീറ്റർ ഉയരത്തിലുള്ള സുനാമി തിരമാലകൾ ദൃശ്യമായതായി ആസ്ട്രേലിയയുടെ ബ്യുറോഓഫ് മെറ്റിയോരൊളജി ട്വീറ്റ് ചെയ്തു. ടോംഗോയുടെ എല്ലാ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നതായി ടോഗോ കാലാവസ്ഥാ നിരീക്ഷണ വിഭാഗവും പറഞ്ഞു.