- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകന്റെ രാജപദവികൾ എടുത്തുകളഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്ഞിക്ക് തലവേദനയുമായി കൊച്ചുമകൻ; സുരക്ഷ തന്നില്ലെങ്കിൽ നിയമപോരാട്ടമെന്ന് പ്രഖ്യാപിച്ച് ഹാരി; രാജകുടുംബാംഗം രാജ്യത്തിനെതിരെ കേസിനിറങ്ങുന്നത് ചരിത്രത്തിൽ ആദ്യം; മേഗനും ഹാരിയും ബ്രിട്ടീഷ് രാജകുടുംബത്തിന് സ്ഥിരം തലവേദന
അടുത്തയിടെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് തലവേദനയൊഴിഞ്ഞ ദിവസങ്ങൾ ഇല്ലാ എന്നു തന്നെ പറായാം. കൊച്ചുമകന്റെ അഭിമുഖങ്ങളും പരസ്യ പ്രഖ്യാപനങ്ങളുമൊക്കെ കഴിഞ്ഞ കുറേ കാലമായി രാജ്ഞിയെ അലട്ടാൻ തുടങ്ങിയിട്ടുണ്ട്. അതിനു പുറമേയായിരുന്നു മകൻ ആൻഡ്രൂ രാജകുമാരൻ ഉൾപ്പെട്ട ലൈംഗിക പീഡന കേസിന്റെ വാർത്ത. മകന്റെ രാജപദവികൾ എല്ലാം എടുത്തുകളഞ്ഞ്, രാജകുടുംബത്തിന്റെ യശസ്സ് നിലനിർത്താനായിരുന്നു രാജ്ഞി തീരുമാനിച്ചത്. അതിനു തൊട്ടുപുറകേയിതാ മറ്റൊരു തലവേദനയുമായി കൊച്ചുമകൻ ഹാരി എത്തുന്നു.
മുതിർന്ന രാജകുടുംബാംഗം എന്ന നിലയിൽ ഹാരിക്ക് സർക്കാർ ചെലവിൽ സുരക്ഷ ലഭിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ, രാജപദവികളും ചുമതലകളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയതോടെ അത് നിർത്തലാക്കുകയായിരുന്നു. ഇതിനെതിരെ ഇപ്പോൾ കൊടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹാരി. ഹാരിയുടേ അഭിഭാഷകർ ഇതുസംബന്ധിച്ച് ഒരു പ്രെ-ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചു കഴിഞ്ഞു. ബ്രിട്ടൻ നിയമപ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ബ്രിട്ടനിലെത്തുമ്പോൾ ഹാരിക്ക് സ്വകാര്യ സുരക്ഷാ ഭടന്മാരുടെ സംരക്ഷണത്തേക്കാൾ പൊലീസ് സംരക്ഷണമാണ് വേണ്ടതെന്ന് ഹാരിയുടെ അഭിഭാഷകർ പറയുന്നു. കാരണം, ഇവിടം അവർക്ക് അത്ര സുരക്ഷിതമായി തോന്നുന്നില്ല. മാത്രമല്ല, അതിനുള്ള ചെലവ് വഹിക്കാനും ഹാരി തയ്യാറാണെന്നാണ് അഭിഭാഷകർ പറയുന്നത്. തന്റെ സുരക്ഷയ്ക്കായി അമേരിക്കയിൽ നിയോഗിച്ചിട്ടുള്ള സ്വകാര്യ സുരക്ഷാ സേനയ്ക്ക് വിദേശങ്ങളിൽ കാര്യമായ പ്രാതിനിധ്യം ഇല്ലെന്നും ബ്രിട്ടീഷ് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കാണാൻ കഴിയില്ല എന്നുമാണ് ഹാരി പറയുന്നത്. തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് അവ അത്യാവശ്യമാണെന്നും ഹാരി ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടൻ എന്നും ഹാരിയുടേ സ്വന്തം തറവാടാണെന്നും അവിടെ തന്റെ പത്നിയും മക്കളും സുരക്ഷിതമായിരിക്കണമെന്ന് ഹാരി ആഗ്രഹിക്കുന്നു എന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ, പൊലീസ് സംരക്ഷണം ഇല്ലാതെ ഇവിടെ വരിക എന്നത് അത്ര സുരക്ഷിതമല്ല എന്നും അഭിഭാഷകൻ പറയുന്നു. സ്വകാര്യ സേനയുടെ സംരക്ഷണം പൊലീസ് സംരക്ഷണത്തിന് പകരമാകില്ലെന്ന് പറഞ്ഞ ഹാരിയുടെ പ്രതിനിധി, പൊലീസ് സംരക്ഷണം ഇല്ലാതെ ബ്രിട്ടനിലെത്താൻ ഹാരിക്ക് കഴിയാത്ത സാഹചര്യമാണെന്നും പറഞ്ഞു.
ഹാരി കേസുമായി മുൻപോട്ട് പോവുകയാണെങ്കിൽ ഹാരിയും ബ്രിട്ടീഷ് സർക്കാരുമായുള്ള ഒരു തുറന്ന പോരാട്ടമായി അതുമാറും. അങ്ങനെയെങ്കിൽ ഇത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഒരു രാജകുടുംബാംഗം, തങ്ങൾക്ക് പരമാധികാരമുള്ള രാജ്യത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നത് ഇതിനു മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. ഇക്കാര്യം രാജ്ഞിയേയും അറിയിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
2020 ജനൂവരിയിലായിരുന്നു മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള് ചുമതലകളിൽ നിന്നും ഒഴിയുന്നതായി ഹാരി പ്രഖ്യാപിച്ചത്. ആ സമയത്ത് പൂർണ്ണമായും സർക്കാർ ചെലവിൽ നൽകിയിരുന്ന ബ്രിട്ടീഷ് കനേഡിയൻ സുരക്ഷയിലായിരുന്നു ഹാരിയും മേഗനും. പിന്നീട് ഹാരിയുടെ രാജപദവികൾ എടുത്തുകളയുകയും സൈനിക ബഹുമതികൾതിരിച്ചുവാങ്ങുകയും ചെയ്തതോടെ സർക്കാർ ചെലവിലുള്ള സംരക്ഷണവും നിർത്തലാക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറി, മെറ്റ് പൊലീസിലെ രാജകുടുംബത്തിന്റെ സംരക്ഷണ ചുമതലയുള്ള വിഭാഗത്തിന്റെ തലവൻ, രാജകുടുംബത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ഈ തീരുമാനം ഹാരിയെ ചൊടിപ്പിച്ചു എന്നതിന്റെ സൂചനയായിരുന്നു ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ ഹാരി ഇതിനെതിരെ പൊട്ടിത്തെറിച്ചത്. ഏറെ സമയം തരാതെ പെട്ടെന്ന് തന്നെ തനിക്കുള്ള സംരക്ഷണം പിൻവലിച്ചു എന്നായിരുന്നു അന്ന് ഹാരി പറഞ്ഞത്. എന്നാൽ, രണ്ടു വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഇക്കാര്യത്തിൽ ഒരു നിയമപോരാട്ടത്തിന് ഒരുങ്ങുന്നതെന്തിന് എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം. ഇത് രാജകുടുംബത്തിനുള്ളിലെ പൊട്ടിത്തെറിയുണ്ടാക്കും എന്നകാര്യം ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ