തലശേരി: മാഹിയിൽ കൊ വിഡ് ബാധിതനായി പത്തു മാസമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപം കുഞ്ഞിപ്പറമ്പത്ത് അച്ചമ്പത്തെ അനീഷ് - ലയന ദമ്പതികളുടെ മകൻ ജഗത് വേദാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.

രണ്ടാഴ്‌ച്ചയിലധികമായി തണുപ്പ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനെ ആദ്യം മയ്യഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശേരിയിലും കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലും ചികിത്സിക്കുകയായിരുന്നു.ബേബിയിൽ നിന്നും കൊ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ന്യുമോണിയ ബാധിതനായ കുഞ്ഞ് മരണമടയുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് കൊ വിഡ്‌നിയന്ത്രണങ്ങളോടെ സംസ്‌കരിച്ചു.

ധനുർവേദ് ഏക സഹോദരനാണ്. കേരളത്തെപ്പോലെ തന്നെ മാഹിയിലും നാൾക്കുനാൾ കോവിഡ് വ്യാപനം വർധിച്ചു ജനങ്ങളെയും ആരോഗ്യ വകുപ്പ് അധികൃതരെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മരണമടഞ്ഞ കുട്ടിയുടെ വീട്ടിൽ ആരും കൊ വിഡ് ബാധിതരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.