- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന് പുറമെ ന്യുമോണിയ ബാധ; ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില വഷളായി; സന്ദർശകർക്ക് വിലക്ക്
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില വഷളായി. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡിന് പുറമെ ലതാ മങ്കേഷ്‌കർക്ക് ന്യുമോണിയ ബാധ കൂടിയുണ്ടായി ആരോഗ്യനില വഷളായി. ഇതിനെ തുടർന്ന് 92 കാരിയായ ഭാരത് രത്‌ന ജേതാവായ ഇവരെ ഐ.സി.യുവിലേക് മാറ്റി.
ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. ' അവർ ഐ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്.' ബ്രീച് കാൻഡി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രതീത് സംദനി പറഞ്ഞു.
വീട്ടിലെ സഹായിയിൽ നിന്നാണ് ലതാ മങ്കേഷ്‌കർക്ക് കോവിഡ് ബാധയേറ്റത്. 1942 ൽ പതിമൂന്നാം വയസിൽ ചലച്ചിത്ര ഗായികയായ ഇവർ വിവിധ ഇന്ത്യൻ ഭാഷകളിൽ 30000 ലധികം ഗാനങ്ങൾ ആലപിച്ചത്.
ചൊവ്വാഴ്ചയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതൽ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് മരുമകൾ രചന അറിയിച്ചിരുന്നു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർക്ക് 92 വയസ്സുണ്ട്. വാർധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2019 നവംബറിൽ ലത മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്റ്റംബർ 28 ന് ജനിച്ച ലതമങ്കേഷ്‌കർക്ക് ദാദാസാഹേബ് ഫാൽക്കെ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001 ൽ രാജ്യം ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്നം നൽകി ആദരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്