- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡെന്ന പിശാചിനെ അയച്ചത് അല്ലാഹു; നമ്മളെ നന്നാക്കിയിട്ടേ തിരിച്ചുപോകൂ'; ടി കെ ഹംസയുടെ പ്രസംഗം വിവാദത്തിൽ

കോഴിക്കോട്: കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് മുൻ എംപിയും വഖഫ് ബോർഡ് ചെയർമാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും വഖഫ് ആക്ഷൻ കൗൺസിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലായിരുന്നു ടി കെ ഹംസയുടെ വിവാദമ പരാമർശം.
നാം ഒരുപാട് നന്നാവാനുണ്ടെന്നും ഖുർ ആനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇപ്പോൾ കോവിഡ് നാലാം തരംഗം വന്നു, ഇനിയും വരും നമ്മളെ നന്നാക്കിയിട്ടേ കോവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അല്ലാഹുവിന്റേതാണ് അല്ലാഹു നമ്മളെ നോക്കാൻ ഏൽപ്പിച്ചതാണ് ഇതൊക്കെ. കഴിവിന്റെ പരമാവധി അതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കണം' അദ്ദേഹം പറഞ്ഞു.
എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തതുകൊണ്ടും തിരുത്താത്തതുകൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോൾ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മൾ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാൻ നമ്മൾ ശ്രമിക്കണം. ഇങ്ങനെയായിരുന്നു ഹംസയുടെ പ്രസംഗം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു. 1982 മുതൽ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ൽ സംസ്ഥാന പൊതുമരാമത്തു മന്ത്രിയും 1996 ൽ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയിൽ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭാംഗവുമായി.


