- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡം ലംഘിച്ച് സി ഇ ടി എഞ്ചിനീയറിങ് കോളജിൽ പരീക്ഷ
തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിങ് കോളജിൽ പരീക്ഷ അഞ്ചാം സെമെസ്റ്റർ പരീക്ഷയാണ് നടത്താൻ നിശ്ചയിച്ചത്. കോവിഡ് ക്ലസ്റ്റർ ആണ് സി ഇ ടി എഞ്ചിനീയറിങ് കോളജ്.
കോളേജിലെ നൂറോളം വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിതിരീകരിച്ചിരുന്നു. നിരവധി പേർ ക്വറന്റിനിൽ ആയതോടെ റഗുലർ ക്ലാസുകളിൽ ഭൂരിഭാഗവും ഓൺ ലൈനാക്കിയിരുന്നു. പുറത്തെ ഹോസ്റ്റലുകളിലും വീടുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്കിടയിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. 4500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിലെ മെൻസ് ഹോസ്റ്റലിൽ 450 പേരും ലേഡിസ് ഹോസ്റ്റലിൽ 650 പേരുമാണ് ഉള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഇന്നലെ മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 3917 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേർ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 24,878 പേർ ചികിത്സയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ