സെഹോർ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് ചെറുത്ത് നിന്ന പത്ത് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു. ഇച്ചാവാറിലെ ദൂധ്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കിണറ്റിലെ വള്ളികളിൽ പിടിച്ചുനിന്ന പെൺകുട്ടിയുടെ ജീവൻ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

കക്കൂസിൽ പോകാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ രമേഷ് എന്നയാൾ ബലാത്സംഗം ചെയ്യാനായി ശ്രമിച്ചു. ചെറുത്തുനിന്ന പെൺകുട്ടിയെ ഇയാൾ കിണറ്റിലേക്ക് തള്ളിയിട്ടു. ധീരയായ പെൺകുട്ടി കിണറിലെ വള്ളികളിൽ തൂങ്ങി രക്ഷപ്പെട്ടു.-എസ്‌പി മായങ്ക് അവാസ്തി പറഞ്ഞു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തോ എന്നത് മെഡിക്കൽ പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.