- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ; ടാഗോർ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ: നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങിയ രംഗനാഥ്

ആലപ്പുഴ: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥിന്റെ മരണം കലാലോകത്തിന്റെ തീരാനഷ്ടമാണ്. നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം തുടങ്ങി കലയുടെ ഒട്ടു മിക്ക മേഖലകളിലും തന്റേതായ വ്യക്തിത്വം പതിപ്പിച്ച അത്ഭുത സൃഷ്ടിയായിരുന്നു അദ്ദേഹം. പാരമ്പര്യമായി കിട്ടിയകഴിവായിരുന്നു അദ്ദേഹത്തിന് സംഗീതം. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെ മകനായ രംഗനാഥ് നൃത്തവും സംഗീതവും വാദ്യോപകരണങ്ങളും ഒരുപോലെ വശമായിരുന്നു.
1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ' എന്ന അദ്ദേഹത്തിന്റെ ഗാനം വളരെ പ്രശസ്തമാണ്. 1968ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് അച്ഛന്റെ അനുജന്റെ വീട്ടിലേക്കു താമസം മാറ്റി. അക്കാലത്താണ് കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്‌സ് ക്ലബ് നാടകത്തിനു പാട്ടുണ്ടാക്കാൻ രംഗനാഥിന് അവസരം ലഭിക്കുന്നത്.
സിപിഐയുടെ വകയായി വയലാർ വിനയചന്ദ്രന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ റെഡ്സ്റ്റാർ തിയറ്റേഴ്‌സ് തുടങ്ങിയപ്പോൾ അവർക്കുവേണ്ടിയാണ് ആദ്യമായി നാടകമെഴുതിയത്- ദർശനം. നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം- എല്ലാം രംഗനാഥ്. നാടകം നന്നായി ഓടിയെങ്കിലും പിന്നീട് പാർട്ടി നാടകസംരംഭം വേണ്ടെന്നുവച്ചു. രണ്ട് വർഷത്തിനുശേഷം കോട്ടയം നാഷനൽ തിയറ്റേഴ്സ് ഇതേ നാടകം കടൽ എന്ന പേരിൽ വീണ്ടും അരങ്ങിലെത്തിച്ചു. ആ നാടകം സൂപ്പർ ഹിറ്റായി. പിന്നീട് കേരളത്തിലെ വിവിധ നാടകട്രൂപ്പുകൾക്കായി 42 നാടകങ്ങൾ എഴുതി - സഹധർമിണി, കുടുംബക്ഷേത്രം, അമൃതസാഗരം, പൊന്നുഷസിന്റെ വരവും കാത്ത്, അയലത്തെ അമ്മ... പട്ടിക നീളുന്നു.
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് അദ്ദേഹം. മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യേശുദാസുമായി ചേർന്ന് നിരവധി മനോഹരമായ സംഗീത സൃഷ്ടികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം കഴിഞ്ഞ ദിവസം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചിരുന്നു.
തുടർന്ന് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടാഗോർ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി കോട്ടയം ഏറ്റുമാനൂരിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താ
ആലപ്പുഴയിലെ താമസമാണു രംഗനാഥിന്റെ പേരിൽ കൂട്ടായത്.


