- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ പിൻവലിക്കണം: വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി
ജിദ്ദ: നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ ഉടനെ പിൻവലിക്കണമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൂന്ന് ഡോസ് വാക്സിൻ എടുക്കുകയും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത ശേഷമാണ് പ്രവാസികൾ നാട്ടിലേക്ക് വരുന്നത്. എന്നിട്ടും നാട്ടിലെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത് പ്രവാസികളെ ദ്രോഹിക്കലാണെന്നും ആയതിനാൽ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്ന് യോഗം കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
വാഫി - വഫിയ്യ സഊദി നാഷണൽ കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പുണ്യ സ്ഥലങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ഉൾപ്പെടുത്തി ഉംറ - സിയാറ യാത്രകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ബാഗ്ദാദിയ്യ എസ് ഐ സി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
എസ് ഐ സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, നാസർ ഹാജി കാടാമ്പുഴ, ഹസ്സൻ കോയ പെരുമണ്ണ, അബ്ദുൽ ഹഫീസ് വാഫി, ഉമറുൽ ഫാറൂഖ് അരീക്കോട്, ഈസ മുഹമ്മദ് കാളികാവ്, കെ. വി മുസ്തഫ വളാഞ്ചേരി, മുഹമ്മദ് കല്ലിങ്ങൽ, സലീം കരിപ്പോൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും അബ്ദുൽ മുസവ്വിർ കോഡൂർ നന്ദിയും പറഞ്ഞു.