- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അവശ കലാകാരന്മാർക്ക് ഫൊക്കാനയുടെ സഹായ ഹസ്തം
ഫ്‌ളോറിഡ: കോവിഡ് പ്രെതിസന്ധിയിൽ തീർത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാർക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. അതിന്റെ ആദ്യ പടിയായി സാന്ത്വന സ്‌നേഹ വർഷം എന്ന നിലയിലുള്ള ആദ്യ ഗഡു ഫൊക്കാന പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽ (രാജൻ) സീമ ജി നായർ നേതൃത്വം നൽകുന്ന സംഘടനക്ക് കൈമാറി. ഫൊക്കാന ഒരുക്കിയ ക്രിസ്മസ് ന്യൂ ഈയർ പരിപാടിയിൽ വച്ചായിരുന്നു ആദ്യ ഗഡു വിതരണം നടത്തപ്പെട്ടത്.
ബുദ്ധിമുട്ടനുഭവിക്കുന്നർക്കു എന്നും ഒരു പച്ച തുരുത്തു പോലെ അഭയം നൽകിയിട്ടുള്ള ഫൊക്കാനയുടെ ഈ വർഷത്തെ ആദ്യ ചാരിറ്റി സംരംഭമാണിത്.
ഉടൻ തന്നെ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫൊക്കാന പദധതി ഇട്ടു വരുന്നതായും ചെയ്യുന്ന പ്രേവർത്തികൾ ആത്മാർത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താൽ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നൽകാൻ കഴിയില്ല എന്ന് പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽ പ്രസ്താവിച്ചു.
കർമം ആണ് വാക്കുകളേക്കാൾ പ്രെധാനം എന്ന് സെക്രട്ടറി വറുഗീസ് പാലമലയിലും മനുഷ്യരുടെ പ്രതിസന്ധിയിൽ അവരൊപ്പൊന്ന കൈ കോർത്തു നീങ്ങാൻ ഫൊക്കാന പ്രതിജ്ജാ ബദ്ധ മാണെന്ന് ട്രെഷറർ എബ്രഹാം കളത്തിലും പറയുകയുണ്ടായി.
എക്‌സിക്ക്യൂട്ടീവ് വൈസ് പ്രസിഡ9റ്റു സുജ ജോസ്, വൈസ് പ്രസിഡ9റ്റു എബ്രഹാം വർഗീസ്, ട്രുസ്ടീ ബോർഡ് ചെയർമാൻ വിനോദ് കെ ആർ കെ, ഫൗഡേഷൻ ചെയർമാൻ ജോർജ് ഓലിക്കൻ, അഡൈ്വസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വുമൺസ് ഫോറം ചെയർ പേഴ്‌സൺ ഷീല ചെറു, ജൂലി ജേക്കബ്, അലക്‌സ് പൊടിമണ്ണിൽ, ബാല വിനോദ്, പ്രോഗ്രാം കമ്മറ്റി ചെയർ പേഴ്‌സൺ സ്വരൂപ അനിൽ, ആർ വി പി മാരായ ജോർജി വ4ഗീസ്, ബൈജു എബ്രഹാം, തോമസ് ജോർജ്, റെജി വ4ഗീസ്, ബേബി മാത്യു എന്നിവർ ഫൊക്കാനയുടെ തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുകയുണ്ടായി.