കാസർഗോഡ്: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ സ്തനാർബുദ രോഗികൾക്കുള്ള സ്‌നേഹ സമ്മാന വിതരണോദ്ഘാടനവും സ്‌നേഹ സമ്മാനം വഹിച്ച് കൊണ്ടുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. മോഹനൻ ഇ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത മുഖ്യ പ്രഭാഷണം നടത്തി . കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി ഡോ. വി ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ . ചന്ദ്ര മോഹനൻ ഇ. വി , ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക്, ആർ. എം. ഒ. ഡോ. ശ്രീജിത് മോഹൻ , പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. സ്വാതി കെ. കുമാർ, പി. പി യൂണിറ്റ് പബ്ലിക് ഹെൽത്ത് നഴ്‌സ് ദാക്ഷായണി . എം , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ .പി, എൻ എച്ച് എം ജൂനിയർ കൺസൾട്ടന്റ്‌റ് കമൽ കെ ജോസ് എന്നിവർ സംസാരിച്ചു.

ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ ഷിജി ശേഖർ പി. നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 80 സ്തനാർബുദ ബാധിതർക്ക് സ്‌നേഹ സമ്മാനം നൽകി.