മുളന്തുരുത്തി: കോവിഡ് വീണ്ടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിർത്തിവച്ചിരിക്കുന്ന കോവിഡ് ടെസ്റ്റ് സർക്കാർ ആശുപത്രികളിൽ പുനഃരാരംഭിക്കണമെന്ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്വകാര്യ ലാബുകളിൽ സർക്കാർ നിശ്ചയിച്ച നിരക്ക് 500 രൂപയാണ്. ഒരു വീട്ടിൽ ഒരാൾക്ക് കോവിഡ് ആയാൽ മറ്റംഗങ്ങളും ടെസ്റ്റ് ചെയ്യാൻ നിർബന്ധിതമാകും.

ജനങ്ങൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കോവിഡ് ടെസ്റ്റിനായി വലിയൊരു തുക കണ്ടെത്തുക എന്നത് അസാധ്യമായ ഒന്നാണ്. ടെസ്റ്റ് നടക്കാതെ വന്നാൽ രോഗമുള്ളവർ അത് തിരിച്ചറിയാതെ പൊതു സമൂഹത്തിൽ ഇടപെടും. എറണാകുളം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലാണ്. ആയതിനാൽ സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന പുനഃസ്ഥാപിക്കണമെന്നും കോവിഡ് വ്യാപനം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ എം.കെ. ഉഷ ആവശ്യപ്പെട്ടു.
വാർത്ത നൽകുന്നത് ,