മനാമ: രാജ്യത്തെ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഹൈ ടെക് സംവിധാനം ഉടൻ നിലവിൽ വരും. പ്രവേശിക്കുന്നവരെയും പുറത്തേക്ക് പോകുന്നവരെയും പരിശോധിക്കുന്ന തിനുള്ള ആധുനിക സാങ്കേതികവിദ്യാണ് നടപ്പിൽവരുത്തുക. വിമാനത്താവളത്തിൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയാണ് ഇതിനായി ഗേറ്റുകളിൽ ഉപയോഗിക്കുക. കഴിഞ്ഞ മാസം എംപിമാർ അംഗീകരിച്ച 1975ലെ പാസ്പോർട്ട് നിയമത്തിലെ സർക്കാർ കരട് ഭേദഗതികളുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. ഇവ ശൂറ കൗൺസിലിൽ ചർച്ച ചെയ്യും.

കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾ രാജ്യത്തേക്ക് ഒളിച്ചോടുന്നത് തടയാൻ കഴിഞ്ഞ വർഷം വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കർശനമാക്കിയിരുന്നു. ആൾമാറാട്ടക്കാർക്കും നിരോധിതർക്കും നിഷേധിക്കപ്പെട്ട വ്യക്തികൾക്കും പുതിയ സംവിധാനത്തിനുകീഴിൽ കടന്നുപോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.