തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാലാം തീയതി മുതൽ നടത്താനിരുന്ന 26 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെക്കുവാൻ തീരുമാനമായതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.