ദൃശ്യ വശീകരണവും സോഷ്യൽ മീഡിയയിലെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ഇൻസ്റ്റഗ്രാമബിൾ സ്ഥലമെന്ന പ്രീതി ഇനി സിംഗപ്പൂരിന് സ്വന്തം.2022-ൽ ലോകത്തിലെ ഏറ്റവും ഇൻസ്റ്റാഗ്രാം ചെയ്യാവുന്ന സ്ഥലമായി ട്രാവൽ പ്രസിദ്ധീകരണമായ ബിഗ് 7 ട്രാവൽ ആണ് തെരഞ്ഞെടുത്തത്.സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്നതിന് ഫോട്ടോ എടുക്കുന്നതിന് അനുയോജ്യമായ രീതിയിൽ ദൃശ്യപരമായി ആകർഷിക്കുന്നുവെന്നാണ് ഇൻസ്റ്റഗ്രമബിൾ സ്ഥലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

ഓരോ ലക്ഷ്യസ്ഥാനത്തും നിന്നും ഉള്ള ഹാഷ്ടാഗുകളുടെ എണ്ണം, 1.5 ദശലക്ഷം പ്രേക്ഷകരിൽ നിന്നുള്ള സാമ്പിൾ സർവേ ഫലങ്ങൾ, ആഗോള എഡിറ്റോറിയൽ ടീമിൽ നിന്നുള്ള ഇൻപുട്ടുകൾ എന്നിവ വിശകലനം ചെയ്യുന്ന ഒരു സ്‌കോറിങ് സംവിധാനം ഉപയോഗിച്ചാണ് പ്രസിദ്ധീകരണം വിജയികളെ തിരഞ്ഞെടുത്തത്.ലക്ഷ്യസ്ഥാനങ്ങളെ അവയുടെ ദൃശ്യ വശീകരണവും സോഷ്യൽ മീഡിയയിലെ ജനപ്രീതിയും അനുസരിച്ചാണ് റാങ്ക് ചെയ്തത്.

50 ഓളം രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നാണ് സിംഗപ്പൂർ ഒന്നാം സ്ഥാനം നേടിയത്.രണ്ടാം സ്ഥാനത്ത് ഫിലിപ്പീൻസിലെ ബൊറാകെയും മൂന്നാം സ്ഥാനത്തെത്തിയത് ഹവായിയിലെ ഒവാഹുവുമാണ്.പാരീസ്, തുർക്കിയിലെ ഇസ്താംബുൾ, അയർലണ്ടിലെ ഡബ്ലിൻ എന്നിവ പട്ടികയിലെ മറ്റ് സ്ഥലങ്ങളാണ്.