- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ബുകളുടെയും റസ്റ്റോറന്റുകളുടെയും അടക്കം വിനോദ മേഖലകളിലെ പ്രവർത്തനസമയം നീട്ടാൻ സാധ്യത; അയർലന്റിൽ കോവിഡ് കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉടനെന്നു സൂചന
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ ഉടനെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം (NPHET) മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതിനെ തുടർന്നായിരുന്നു സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് കണ്ടതിനെ തുടർന്നാണ് ഇളവുകൾ കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 25000 പിന്നിട്ട കോവിഡ് കണക്കുകൾ ഇന്നലെ 11239 ആയി കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ചേരുന്ന എൻഫെറ്റ് യോഗം പബ്ബുകൾ, റസ്റ്റോറന്റുകൾ, മറ്റ് വിനോദ വേദികൾ എന്നിവയുടെ പ്രവർത്തന സമയം അർധരാത്രിയിലേയ്ക്ക് നീട്ടുന്നതിന് ശുപാർശ ചെയ്യുമെന്നാണ് കരുതുന്നത്.
നിലവിൽ ഇവർക്ക് രത്രി എട്ടുമണിവരെയാണ് പ്രവർത്തനാനുമതി. ഇത് അർദ്ധരാത്രിവരെയാക്കിയേക്കും. ഔട്ട് ഡോർ ഇവന്റുകൾക്ക് ഉൾക്കൊള്ളാവുന്ന അത്രയും ആളുകളെ പങ്കെടുപ്പിക്കാം എന്ന തീരുമാനത്തിനും സാധ്യതയുണ്ട്.ഇൻഡോർ ഇവന്റുകൾക്ക് 100 പേർ എന്ന നിബന്ധന എടുത്തുമാറ്റിയേക്കും. ആളുകൾക്ക് വർക്ക് ഫ്രം ഹോമിൽ നിന്നും ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള അനുമതിയും നൽകും.തീരുമാനങ്ങൾക്ക് അംഗീകരാം നൽകിയാൽ ഇത് ഈ മാസം അവസാനത്തോടെ നടപ്പിലാക്കാനാണ് സാധ്യത.