- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക്; വരും മാസങ്ങളിൽ ലിറ്ററിന് മൂന്ന് ഡോളർ വരെ വർദ്ധിച്ചേക്കാം; പലയിടങ്ങളിലും വില 2.527 ഡോളറിലേക്ക്
രാജ്യത്തെ പെട്രോൾ വില അവധിക്കാലത്തെ ചെറിയ ഇടിവിനുശേഷം എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം ഇത് 3 ഡോളറിലേക്ക് വരെ ഉയർന്നേക്കാം എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഫ്യുൽ പ്രൈസ് ആപ്പായഗസ്സ്പി പ്രകാരം, ക്രിസ്മസ് അവധിക്കാലത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച 91 ഒക്ടെയ്ൻ പെട്രോളിന്റെ വില എക്കാലത്തെയും ശരാശരി ഉയർന്ന നിലവാരമായ 2.527 ഡോളറിലെത്തി.
ചൊവ്വാഴ്ച, 91 പെട്രോൾ 2.52 ഡോളറായിരുന്നു, 28 ദിവസം മുമ്പുള്ളതിനേക്കാൾ 7 സെന്റ് കൂടുതലാണ്. മറ്റ് ഇന്ധന വിലകളും വർധിച്ചിട്ടുണ്ട്. 95 പെട്രോളിന്റെ ശരാശരി വില 12 സെന്റ് ഉയർന്ന് 2.694, ഡോളറിലേക്കും98 പെട്രോൾ 13 സെസന്റ് ഉയർന്ന് 2.788 ഡോളറിലേക്കും ഡീസലിന് 9 സെന്റ് ഉയർന്ന് 1.758 ഡോളറിലേക്കും എത്തി.
91 പെട്രോൾ വാങ്ങാനുള്ള ഏറ്റവും വിലകുറഞ്ഞ അഞ്ച് സ്ഥലങ്ങൾ മണവാട്ടുവാംഗനൂയിയിലാണ്. അവിടെ വില 2.307-നും 2.337 ഡോളറിനും ഇടയിലാണ്.