- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാറിയോയിലും ക്യൂബെക്കിന്റെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച; 15 മുതൽ 60 സെന്റീമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച; രാജ്യത്തുടനീളം വൈദ്യുതി തടസ്സവും യാത്രാ തടസ്സവും; സ്‌കൂളുകൾ അടച്ചു
രാജ്യത്തെമ്പാടും ഉണ്ടായ കനത്ത മഞ്ഞ് വീഴ്‌ച്ചയിൽ യാത്രടസ്സവും വൈദ്യുതി തടസ്സവും നേരിടുന്നു.ഒന്റാറിയോയിലും ക്യൂബെക്കിന്റെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.തിങ്കളാഴ്ച തെക്കൻ ഒന്റാറിയോയിലും ക്യൂബെക്കിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി, പ്രവിശ്യകളിലുടനീളം 15 മുതൽ 60 സെന്റീമീറ്റർ വരെ മഞ്ഞ് വീണു.
ഇതോടെ തിങ്കളാഴ്ചത്തെ കോവിഡ്-19 വാക്സിൻ ക്ലിനിക്കുകൾ റദ്ദാക്കുകയും, സ്‌കൂളുകൾ ക്ലാസുകൾ ഓൺലൈനിലാക്കുകയും ചെയ്തു.അൽഗോൻക്വിൻ പാർക്ക് ഈസ്റ്റിൽ നിന്നും ക്യൂബെക്ക് ബോർഡർ വരെയും, സൗത്തിൽ പ്രിൻസ് എഡ്വാർഡ് കൗണ്ടി വരെയുമാണ് എൻവയോൺമെന്റ് കാനഡ വിന്റർ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെസ്റ്റേൺ ക്യുബെക്കിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
അടിയന്തരമല്ലാത്ത യാത്രകൾ മാറ്റിവെയ്ക്കാനും,എൻവയോൺമെന്റ് കാനഡ ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടാവ സിറ്റിയിൽ തിങ്കളാഴ്ച വൈകുന്നേരം 7 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 7 വരെ പാർക്കിങ് വിലക്ക് ഏർപ്പെടുത്തി. തെരുവിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ടിക്കറ്റ് അടിക്കുകയും, നീക്കുകയും ചെയ്യും.
കനേഡിയൻ ഗവൺമെന്റ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കിന്റെയും ഒന്റാറിയോയുടെയും വലിയ ഭാഗങ്ങൾ ശീതകാല കൊടുങ്കാറ്റ് അല്ലെങ്കിൽ ഹിമപാത മുന്നറിയിപ്പുകൾക്ക് കീഴിലാണ്.പല നഗരങ്ങളിലും, പ്രത്യേകിച്ച് ഹാമിൽട്ടൺ, ബർലിങ്ടൺ, മിസിസാഗ, ടൊറന്റോ, കോബർഗ്, ബെല്ലെവില്ലെ തുടങ്ങിയ ഒന്റാറിയോ തടാകത്തിലോ സമീപത്തോ ഉള്ളവയിൽ 60 സെന്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നു. ഒട്ടാവയിലും പരിസരത്തും 50 സെന്റീമീറ്റർ വരെ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകാം.
ടൊറന്റോ ഏരിയ ഉൾപ്പെടെ ക്യൂബെക്കിലും ഒന്റാറിയോയുടെ തെക്ക് ഭാഗത്തും പല സ്‌കൂളുകളും അടച്ചു, സ്‌കൂൾ ബസുകൾ സർവീസ് നടത്തിയില്ല. അവധി കഴിഞ്ഞ് രണ്ട് പ്രവിശ്യകളിലെയും വിദ്യാർത്ഥികൾ തിങ്കളാഴ്ച ക്ലാസ് മുറികളിലേക്ക് മടങ്ങേണ്ടതായിരുന്നു.