- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിയൻകോപ് ബ്രാഞ്ചുകളും കൊമേഴ്‌സ്യൽ സെന്ററുകളും അണുവിമുക്തമാക്കാൻ വിപുലമായ സംവിധാനങ്ങൾ
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും കൊമേഴ്‌സ്യൽ സെന്ററുകളിലും ഏറ്റവും ഉയർന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അഡ്‌മിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
എല്ലാ ശാഖകളിലും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവർത്തനങ്ങൾ തുടർന്നുവരികയാണെന്ന് യൂണിയൻകോപ് അഡ്‌മിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ബിറെഗദ് അൽഫലാസി വിശദീകരിച്ചു.
എല്ലാ ഗുണഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രതിരോധ നടപടികളും അണുനശീകരണവും നടത്തുന്ന കാര്യത്തിൽ യൂണിയൻകോപ് കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇപ്പോൾ വരെ അഡ്‌മിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പലതവണ നിശ്ചിത കാലയളവിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ദുബൈയിലെ ബ്രാഞ്ചുകളിലെയും സെന്ററുകളിലെയും എല്ലാ ഭാഗങ്ങളിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ദുബൈയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരവും പ്രത്യേക വൈദഗ്ധ്യവുമുള്ള കമ്പനികളെ പുറമെ നിന്ന് കൊണ്ടുവന്നാണ് യൂണിയൻകോപ് ആവർത്തിച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ അണുനശീകരണ പ്രവർത്തനങ്ങൾ നിശ്ചിത ഇടവേളകളിൽ തുടരുന്നതിനായി എല്ലാ ശാഖകളിലേക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലേക്കും പ്രത്യേക ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്.
മുൻകരുതൽ നടപടികളെല്ലാം കർശനമായി പാലിച്ചാണ് യൂണിയൻകോപ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻകോപ് ആസ്ഥാനത്തും എല്ലാ ബ്രാഞ്ചുകളിലും ഹാന്റ് സാനിറ്റൈസറുകൾ നൽകിയിട്ടുണ്ട്. ഓരോ ബ്രാഞ്ചുകളിലെയും മാനേജ്‌മെന്റ് ഇവ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വൻതോതിൽ ഗ്ലൗസുകളും മാസ്‌കുകളും എല്ലാ ബ്രാഞ്ചുകൾക്കും നൽകിയിട്ടുണ്ട്. ഷോപ്പിങ് കാർട്ടുകളുടെ ഹാന്റിലുകളിൽ ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് കവറുകൾ വിതരണം ചെയ്യുന്നതിന് ഒരു കമ്പനിയുമായി കരാറിലെത്തുകയും ചെയ്തു. ഷോപ്പിങ് കാർട്ടുകൾ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കുന്നുണ്ട്.
ജീവനക്കാരുടെ തലത്തിൽ കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇപ്പോൾ വരെ യൂണിയൻകോപ് എല്ലാ ജീവനക്കാർക്കും കൃത്യമായ ഇടവേളകളിൽ മാസ്‌കുകൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ശാഖകളിലെയും പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കുന്നതിനുള്ള കരാർ നിലവിലുണ്ട്. ഇത് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായൊരു ഷോപ്പിങ് അനുഭവവും ആരോഗ്യകരമായ ചുറ്റുപാടും പ്രദാനം ചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കോവിഡ് വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള രാഷ്ട്ര നിർദേശങ്ങൾക്ക് അനുസൃതമായാണ് യൂണിയൻകോപും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.