- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ മെഗാലേലം: വാതുവെപ്പുകാർ സമീപിച്ചുവെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴസ് താരം; ബംഗളൂരു പൊലീസിൽ പരാതി നൽകി
ബംഗളൂരു: ഐപിഎൽ മെഗാലേലം നടക്കാനിരിക്കെ വാതുവെപ്പുകാർ തന്നെ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാജഗോപാൽ സതീഷ്. ബംഗളൂരു പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി. ബണ്ണി ആനന്ദ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം യൂസർ 40 ലക്ഷം നൽകാമെന്നേറ്റതായി പരാതിയിൽ പറയുന്നു.
എന്നാൽ പണം സതീഷ് സ്വീകരിച്ചില്ല. പരാതിയിൽ പറയുന്നത് പ്രകാരം ജനുവരി മൂന്നിനാണ് ബണ്ണി ആനന്ദ് സതീഷിനെ ബന്ധപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി 40 ലക്ഷം ഓഫർ ചെയ്യുകയായിരുന്നു. മാത്രമല്ല, രണ്ട് രണ്ട് താരങ്ങൾ ഇതിനോടകം തയ്യാറായിട്ടുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.
2016-17 സീസണിൽ കൊൽക്കത്തയ്ക്കൊപ്പം ഉണ്ടായിരുന്ന താരമാണ് സതീഷ്. നേരത്തെ തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫിയിലും താരം കളിച്ചിരുന്നു. നിലവിൽ തമിഴ്‌നാട് പ്രീമിയർ ലീഗിൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസിന്റെ താരമാണ് സതീഷ്.
തമിഴ്‌നാട് പ്രീമിയർ ലീഗിലെ താരങ്ങൾക്കും പണം ഓഫർ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്