കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല.മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈൻ എന്ന നേരത്തെ ഉണ്ടായിരുന്ന നിബന്ധന ഒഴിവാക്കി.തീരുമാനം നാളെ മുതൽ പ്രാബല്യത്തിലാകും.

ുതിയ തീരുമാനം അനുസരിച്ചു യാത്രക്കാർ കുവൈത്തിൽ എത്തിയ ഉടൻ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. പരിശോധന നടത്താത്തവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പൂർത്തിയാക്കണം.

ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോയി വരുന്ന പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായ മാറ്റമാണ് മന്ത്രിസഭ കൊണ്ടുവന്നിരിക്കുന്നത്. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സഭയുടെ തീരുമാനം.