ഇംഗ്ലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനായ കോസ്‌മോപോളിറ്റൻ ക്ലബ്ബ് ,ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ഡിഫറെന്റ് ആർട്ട് സെന്റർ ,മാജിക് പ്ലാനറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന 'സാന്ത്വന സ്പർശം 'എന്ന ഓൺലൈൻ ചാരിറ്റി ഷോ ഈ വരുന്ന മാർച്ച് അഞ്ച് ,ശനിയാഴ്ച വൈകുന്നേരം 6 :30 (ഇന്ത്യൻ സമയം ) ഉച്ചക്ക് 1 മണി (യുകെ സമയം ) ന് നടക്കും.

ഡിഫറെന്റ് ആർട്ട് സെന്ററിന്റെയും ,മാജിക് അക്കാദമിയുടെയും സ്ഥാപകനും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് തത്സമയം പ്രേക്ഷകരോട് സംവദിക്കും.ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി ,തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ അപൂർവം ചില സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്റർ (Different Art Centre ).ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച് അവരുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം സഹായിക്കുന്നുണ്ട് . മാർച്ച് അഞ്ചിന് നടക്കുന്ന ഈ പരിപാടിയിൽ സിനിമ ,കല ,സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും .

ഫേസ്‌ബുക്കിലും , യൂട്യുബിലും ലൈവ് ആയി നടക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ലൈവ് ആയി കാണുകയും ,പങ്കെടുക്കുകയും ചെയ്യാം. മധുര ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്നുമായി അനൂപ് ആനന്ദ് & പ്രവീണ അനൂപ് (Praan couple Band ) ഇന്ത്യയിലെ സ്റ്റുഡിയോയിൽ നിന്ന് പങ്കെടുക്കും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Different Art സെന്ററിന്റെ ധനസമാഹരണത്തിന് വേണ്ടിയാണു നടത്തുന്നത് . ലോകമെമ്പാടുമുള്ള മലയാളി സംഘടനകൾക്ക് ഈ ചാരിറ്റി ഷോയുമായി സഹകരിക്കാൻ കോസ്‌മോപൊളിറ്റൻ ക്ലബ്ബ് ബ്രിസ്റ്റോളിന്റെ ഇമെയിൽ അഡ്രസ്സിൽ ബന്ധപെടുക.Email:cosmopolitanclub.bristol@outlook. com