- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ കൂടുതൽ അപകടകാരിയാകുന്നു; അവസാനിക്കാതെ കോവിഡ് മുൻപോട്ട്; പുതിയ വകഭേദം ഉടനെന്നും ലോകാരോഗ്യ സംഘടന; പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാധ്യതയും; വരാനിരിക്കുന്നതും ആശങ്കയുടെ ദിനങ്ങൾ
ഓമിക്രോൺ എത്തിയത് കോവിഡിന്റെ അന്ത്യം കുറിക്കാനാണെന്ന് പല വിദഗ്ദരും അഭിപ്രായപ്പെടുമ്പോൾ, അങ്ങനെയൊരു സ്വപനം കാണേണ്ട എന്നാണ് ലോകാരോഗ്യ സംഘടൻ പറയുന്നത്. ഈ മഹാമാരി അടുത്തകാലത്തൊന്നും അവസാനിക്കുകയില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദ്നൊം പറയുന്നത്. ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഓമിക്രോൺ താരതമ്യേന ദുർബലമാണെന്ന് കണ്ട് അതിനെ അവഗണിക്കുനന്തിനെതീരെ ശക്തമായ മുന്നറിയാപ്പാണ് അദ്നോം നൽകുന്നത്. മറ്റ് വകഭേദങ്ങളേക്കാൾ അതിവേഗത്തിലാണ് ഓമിക്രോൺ വ്യാപിക്കുന്നത്. ഇതിനെ ഇത്തരത്തിൽ വ്യാപിക്കാൻ വിടുന്നത് അപകടകരമാണെന്ന് നേരത്തേയും ചില ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ വ്യാപകമാകുമ്പോൾ, അപകട സാധ്യത കൂടുതലുള്ള വിഭാഗത്തിൽ പെടുന്നവരെയും ഇത് കൂടുതലായി ബാധിക്കും. ഇത് മരണനിരക്ക് ക്രമാതീതമായി ഉയർത്തിയേക്കും.
മാത്രമല്ല, കോവിഡ് വ്യാപനം കൂടുതൽ വ്യാപകമാകുമ്പോൾ, പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാധ്യതയും വർദ്ധിക്കുകയാണ്. ഓമിക്രോൺ താരതമ്യേന ദുർബലമായിരിക്കും. എന്നാൽ, അതുണ്ടാക്കുന്ന രോഗം തീരെ ദുർബലമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പല രാജ്യങ്ങളിലും ഇതിനോടകം തന്നെ ഓമിക്രോൺ തരംഗം മൂർദ്ധന്യഘട്ടത്തിൽ എത്തിയെന്നത് ചെറിയൊരു ആശ്വാസം പകരുന്നുണ്ട്. ഇതോടെ ഈ തരംഗവും കെട്ടടങ്ങിയേക്കും. എന്നാൽ, ഒരു രാജ്യവും ഇനിയും കോവിഡിൽ നിന്നുംപൂർണ്ണമായും മുക്തിനേടി എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രിട്ടനിൽ തുടർച്ചയായി കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. തുടർച്ചയായ പതിമൂന്നാം ദിവസമാണ് കോവിഡ് വ്യാപനം കുറയുന്നത്. അതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകാൻ തുടങ്ങി. ഇന്നലെ ബ്രിട്ടനിലാകെ 94,432 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഓമിക്രോൺ തരംഗം കെട്ടടങ്ങുന്നു എന്നതിന് മറ്റൊരു തെളിവായി, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും തുടർച്ചയായി മൂന്നാം ദിവസവും കുറവ് ദൃശ്യമായി. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ജനുവരി 14 ന് 1892 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സതേടിയെത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 4 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഒരു ഭാഗത്ത് ആശ്വാസകരമായ വാർത്തകൾ പുറത്തുവരുമ്പോഴും മറുഭാഗത്ത് മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നൽ 438 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്. നിലവിൽ, പ്രതിദിനം ശരാശരി 270 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ജനുവരിയിലെ തരംഗകാലത്ത് ഇത് പ്രതിദിനം 1200 ആയിരുന്നു എന്നോർക്കണം. അതുതന്നെ ഓമിക്രോൺ താരതമ്യേന ദുർബലമാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും വർദ്ധിച്ചു വരുന്ന മരണ നിരക്ക് ആശങ്കയുയർത്തുന്ന കാര്യം തന്നെയാണ്.
ഇംഗ്ലണ്ടിൽ പ്ലാൻ ബി നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പായതോടെ സ്‌കോട്ട്ലാൻഡിലും നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുകയാണ്. വരുന്ന തിങ്കളാഴ്‌ച്ച മുതൽ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും മേശമേൽ മാത്രം സേവനം എന്ന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതുപോലെ സാമൂഹ്യ അകലം പാലിക്കണമെന്നതും എടുത്തുകളയും. നിശാക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും.
അതുപോലെ ഇൻഡോർ വെന്യുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലുള്ള പരിമിതി ഉയർത്തു. എന്നാൽ, ഇൻഡോർ സ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിർബന്ധമായി തുടരും.
മറുനാടന് മലയാളി ബ്യൂറോ