- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഡ്രിഡിനും വലൻസിയയ്ക്കും ഇടയിൽ പുതിയ ചെലവ് കുറഞ്ഞ ട്രെയിൻ ഉ ടൻ ഓടിത്തുടങ്ങും; നാളെ മുതൽ ടിക്കറ്റ് വില്പന;അവ്ലോയുടെ പുതിയ അതിവേഗ ട്രെയിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക് 7 യൂറോ വരെ
സ്‌പെയിനിലെ പബ്ലിക് റെയിൽ പ്രൊവൈഡറായ അവ്ലോ, ഫെബ്രുവരിയിൽ മാഡ്രിഡിനും വലൻസിയയ്ക്കും ഇടയിൽ ഒരു പുതിയ അതിവേഗ ട്രെയിൻ റൂട്ട് ആരംഭിക്കുകയാണ്. ഇതിന്റെ ടിക്കറ്റ് വില്പന നാളെ മുതൽ ആണ് ആരംഭിക്കുക. ടിക്കറ്റ് നിരക്ക് 7 യൂറോ വരെ ആണ് ഉള്ളത്.
ഫെബ്രുവരി 21 മുതലാണ് സർവ്വീസ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
അതിനുശേഷം, ഓരോ ദിശയിലും മൂന്ന് പ്രതിദിന സർവീസുകൾ ഉണ്ടാകും, ആറ് പ്രതിദിന യാത്രകളിലായി ആകെ 2,200 സീറ്റുകൾ ആണ് ഉള്ളത്.
അവ്‌ലോ ട്രെയിനുകൾ വലൻസിയയിൽ നിന്ന് മാഡ്രിഡിലേക്ക് രാവിലെ 9.28, വൈകുന്നേരം 4.15, 9.10 എന്നി സമയങ്ങളിലാണ് പുറപ്പെടുക. മാഡ്രിഡ്-വലൻസിയ റൂട്ടുകൾ രാവിലെ 6.30 നും 12.40 നും വൈകുന്നേരം 6.40 നും സ്പാനിഷ് തലസ്ഥാനത്ത് നിന്ന് പുറപ്പെടും.ആറ് സർവീസുകളിൽ നാലെണ്ണം കാസ്റ്റില്ല-ലാ മഞ്ച മേഖലയിലെ ചരിത്രപ്രസിദ്ധമായ ക്യൂൻകയിലും വലൻസിയൻ കമ്മ്യൂണിറ്റിയുടെ ഉൾപ്രദേശത്തുള്ള റെക്വെന-യുറ്റിയലിലും നിർത്തും.
ടിക്കറ്റുകൾ ആരംഭിക്കുന്നത് 7യൂറോയിൽ താഴെയാണ്, ഈ വിലയ്ക്ക് പരിമിതമായ എണ്ണം സീറ്റുകൾ മാത്രമേ ലഭിക്കൂ എങ്കിലും, ഇതുവരെ അവ്‌ലോ ടിക്കറ്റുകൾ റെൻഫെയേക്കാൾ വിലകുറഞ്ഞതായാണ് വിലയിരുത്തൽ.സ്പാനിഷ് വെബ്സൈറ്റ് trenes.com അനുസരിച്ച്, മാഡ്രിഡിനും വലെൻസിയയ്ക്കും ഇടയിലുള്ള ഒരു റെൻഫെ ഏവ് ടിക്കറ്റിന്റെ ശരാശരി ഒറ്റ ടിക്കറ്റ് നിരക്ക് 45 യൂറോയാണ്.
ജനുവരി 20 വ്യാഴാഴ്ചയാണ് ടിക്കറ്റുകൾ ആദ്യം വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്.14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 5 യൂറോഎന്ന ഫ്‌ളാറ്റ് ഫീസ് ലഭിക്കും.വലിയ കുടുംബങ്ങൾക്ക് അവരുടെ ടിക്കറ്റുകളിൽ 20 മുതൽ 50 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നുമെന്ന് റിപ്പോർട്ടുണ്ട്.