വിക്ടോറിയയിൽ ബൂസ്റ്ററുകളും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള മൂന്ന് മാസമായി കുറയ്ക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ബുധനാഴ്ച പ്രഖ്യാപിച്ചു. പബ്ലിക് ഹെൽത്ത് ടീമിന്റെ ഉപദേശപ്രകാരം കൊണ്ടുവന്ന നിയമം ഉടൻ പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിങ്ങൾക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോൾ ബൂസ്റ്ററിന് യോഗ്യനാകും . അതായത് നിങ്ങളുടെ രണ്ടാമത്തെ ഡോസ് COVID-19 വാക്‌സിൻ കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ, നിങ്ങൾക്ക് മൂന്നാമത്തെ ഡോസിന് അർഹതയുണ്ട്. 'പുതിയ വാക്‌സിനേഷൻ നിയമങ്ങൾ മൂന്നാം ഡോസിന് അർഹരായവരുടെ എണ്ണം രണ്ട് ദശലക്ഷം ആളുകളാക്കി മാറ്റും.

വിക്ടോറിയയിൽ 20,769 പുതിയ കേസുകൾ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 1,173 ആണ്, അതിൽ 125 പേർ ICU-വിലാണ്.

ക്യൂൻസ്ലാന്റിലെത്തുന്ന പൂർണമായും വാക്‌സിനെടുത്തവർക്ക് ഇനി ക്വാറന്റെയ്ൻ ഇല്ല

പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ക്വീൻസ്ലാൻഡിന്റെ അതിർത്തി നിയമങ്ങളിൽ മാറ്റം കൊണ്ടുവന്നു. അതായത് പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത വിദേശത്ത് എത്തുന്നവർക്കുള്ള ക്വാറന്റൈൻ നിബന്ധനകൾ ശനിയാഴ്ച പുലർച്ചെ 1 മണി മുതൽ ക്വീൻസ്ലാൻഡിൽ ഒഴിവാക്കും.

സംസ്ഥാനത്തിന്റെ ഡബിൾ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിലേക്ക് അടുക്കുന്നതിനാലാണ് നിയമമാറ്റം.പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയ അന്താരാഷ്ട്ര യാത്രക്കാർ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
രണ്ട് ഡോസ് കോവിഡ്-19 വാക്സിൻ സ്വീകരിക്കാത്ത വിദേശത്ത് എത്തിയവർ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രത്തിൽ 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കേണ്ടതുണ്ട്.