- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സെന്റ് ജോൺ വിമാനത്താവളത്തിലെ ഫയർ ഹാൾ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ മിക്ക സർവ്വീസുകളും റദ്ദാക്കിയതായി വിമാനത്താവള അധികൃതർ
ഫയർ ഹാൾ ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതിനാൽ സെന്റ് ജോൺസ് വിമാനത്താവളത്തിൽ മിക്ക വിമാന യാത്രകളും റദ്ദാക്കി.പ്രവിശ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിനകത്തും പുറത്തുമുള്ള മിക്ക വിമാന യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്.
ജീവനക്കാരുടെ നില മാറുന്നത് വരെ 19 സീറ്റുകളോ അതിൽ കുറവോ ഉള്ള വിമാനങ്ങൾ, കാർഗോ, MedEvac, എയർക്രാഫ്റ്റുകൾ എന്നിവയിൽ മാത്രമായി ഫ്‌ളൈറ്റ് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തും.എയർപോർട്ട് അഗ്‌നിശമന സേനാംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയൻ വിമാനത്താവളത്തിലെ സുരക്ഷയും പ്രവർത്തന പ്രതിസന്ധിയും പരഹരിക്കാനാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എയർപോർട്ട് റെസ്‌ക്യൂ, അഗ്‌നിശമന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കനേഡിയൻ, അന്തർദേശീയ സുരക്ഷാ ആവശ്യകതകളും ഉടനടി പാലിക്കാനും പരിപാലിക്കാനും വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നൽകാനും യൂണിയൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.