- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രൈസ്റ്റ് ചർച്ചിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരൻ; അപകടത്തിൽ മരിച്ചത് ലൈറ്റ് ട്രെക്ക് ഓടിച്ചിരുന്ന ഇന്ത്യക്കാരനെന്ന് പൊലീസ്
റോൾസ്റ്റണിലെ SH1-ൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരനെന്ന് പൊലീസ്.തിങ്കളാഴ്ച ഉണ്ടായ റോഡപകടത്തിൽ മരിച്ചത് സിക്കന്ദർ സിങ് ആണെന്ന് ന്യൂസിലൻഡ് പൊലീസ് സ്ഥിരീകരിച്ചു. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് ട്രക്കുകൾ തമ്മിലുണ്ടായ അപകടത്തിലാണ് സിക്കന്ദർ മരിച്ചത്.
2018-ൽ സ്റ്റുഡന്റ് വിസയിൽ വിൻടെക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (WINTEC) ഐടിയിൽ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായിട്ടാണ് ന്യൂസിലൻഡിൽ എത്തിയത്. നിലവിൽ, എസൻഷ്യൽ സ്കിൽ വർക്ക് വിസയിലായിരുന്നു സിക്കന്ദർ. ജോലിക്കായി 2021 ജൂണിൽ ഹാമിൽട്ടണിൽ നിന്ന് ക്രൈസ്റ്റ്ചർച്ചിലേക്ക് ഇദ്ദേഹം താമസം മാറിയിരുന്നു.
സിങ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾക്ക് നിസാര പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് സംസ്ഥാനപാത മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.സിക്കന്ദറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരുകയാണ്,