സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 61-ാമത് ജനറൽ കൺവൻഷൻതിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ജനുവരി 23 ഞായർ മുതൽ 30 ഞായർ വരെനടത്തപ്പെടും. 23 ഞായർ വൈകിട്ട് 6:30ന് ആരംഭിക്കുന്ന കൺവൻഷൻ സഭയുടെപ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നതും, ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ മുഖ്യ സന്ദേശം നൽകുന്നതാണ്. ബിഷപ്പ് ഡോ. എം കെ കോശി,ബിഷപ്പ് ഡോ.ടി സി ചെറിയാൻ, ബിഷപ്പ് ഡോ. എ ഐ അലക്സാണ്ടർ, ബിഷപ്പ് ഡോ.സി വി മാത്യു, ജോർജ് പി ഉമ്മൻ, ജോൺ പി തോമസ് , സാജു ജോൺ മാത്യു, തുടങ്ങിയവർവിവിധ യോഗങ്ങളിൽ പ്രസംഗിക്കും എല്ലാ ദിവസവും വൈകിട്ട് 6:30ന് പൊതു യോഗംഉണ്ടായിരിക്കും.

ഇവാൻജലിക്കൽ സഭാ ദിനമായ 26ന് രാവിലെ 9:30ന് സഭാദിന സ്തോത്രശുശ്രൂഷ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽനടത്തപ്പെടുന്നതാണ്. 26ന് വൈകിട്ട് വിദ്യാഭ്യാസ ബോർഡിന്റെയും, 27ന് സ്ത്രീജനപ്രവർത്തന ബോർഡിന്റെയും, 28ന് യുവജന പ്രവർത്തന ബോർഡിന്റെയും 29ന്സൺഡേസ്‌കൂൾ പ്രവർത്തന ബോർഡിന്റെയും 30ന് സുവിശേഷ പ്രവർത്തനബോർഡിന്റെയും ആഭിമുഖ്യത്തിൽ പൊതുയോഗങ്ങൾ നടത്തപ്പെടുതാണ്. സമാപനദിവസമായ 30ന് രാവിലെ 8 മണിക്ക് തിരുവത്താഴ ശുശ്രൂഷയും തുടർന്ന് സമാപന സമ്മേളനവുംനടത്തപ്പെടുന്നതാണ്.

എല്ലാ ദിവസവും സഭയുടെ സംഗീത വിഭാഗമായ ഡി. എം. .സിഗാനശുശ്രൂഷ നിർവ്വഹിക്കും. .കോവിഡ് വ്യാപനം മൂലം ഗവൺമെന്റ് നിയന്ത്രണങ്ങളുംമാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമായിരിക്കും യോഗങ്ങളിൽ പ്രവേശനം.സഭയുടെ ഔദ്യോഗിക ചാനൽ ആയ STECI മീഡിയായിലൂടെ തത്സമയ സംപ്രേഷണംഉണ്ടായിരിക്കുന്നതാണ് സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ് ജനറൽ കൺവീനറായിവിവിധ കമ്മിറ്റികൾ കൺവൻഷന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.