മൂന്ന് മാസത്തോളമായി ബോധരഹിതനായി ചികിത്‌ലയിലായിരുന്ന പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട്-കണ്ണൂർഅതിർത്തി പ്രദേശമായ പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശിയായ റഫീഖ് (45) ആണ് മരണപ്പെട്ടത്. സ്‌ട്രോക് വന്ന് മൂന്ന് മാസത്തിലേറെയായി ഹമദ് ഹോസ്പിറ്റലിൽഅബോധാവസ്ഥയിൽകിടക്കുകയായിരുന്നു ഇദ്ദേഹം.

താമസ സ്ഥലത്ത് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടൻതന്നെ ഹമദ് ജനറൽ ഹോസ്പിറ്റലിലെത്തിച്ചിരുന്നെങ്കിലും പൂർണമായും ബോധം തിരിച്ചു കിട്ടാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 12 വർഷത്തോളമായി ഖത്തർ ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റഫീഖ്. ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചു പോകണമെന്ന ആലോചനയിലായിരുന്നു ഇദ്ദേഹം. ഭാര്യ: സമീറ. ഏക മകൻ താഹിൽ പ്‌ളസ് ടു വിദ്യാർത്ഥിയാണ്.