പൂണെ: സഹോദരന്റെ ഭാര്യ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ 25കാരനെതിരെ കേസെടുത്തു. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൂണെയിൽ പർഭാനി ജില്ലയിലാണ് ഹിൻജെവാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കുളിക്കുന്നതിനിടെ താനറിയാതെ പ്രതി ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വീഡിയോ ക്ലിപ്പുകൾ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നും പരാതിക്കാരി പറഞ്ഞു.

ഭർത്താവിന്റെ സഹോദരൻ താൻ കുളിക്കുന്ന ദൃശ്യങ്ങൾ രഹസ്യമായി കാമറയിൽ പകർത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ മർദിച്ചു ബലാത്സംഗം ചെയ്തെന്നാണ് പരാതി.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പേടി കൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭർതൃസഹോദരൻ തന്നെ വീണ്ടും സമീപിച്ചതോടെ ഭർത്താവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

യുവാവ് നാടുവിട്ടു പോയതായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.