- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം; ഡോക്ടർമാർ അനുവദിച്ചാൽ വീട്ടിലേക്ക് മടങ്ങുമെന്ന് വക്താവ്
മുംബൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരുടെ വക്താവ് അറിയിച്ചു. കോവിഡിനെ തുടർന്ന് ജനുവരി ഒൻപതിനാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ ശ്രീനിവാസൻ അയ്യർ പറഞ്ഞു.
രണ്ട് ദിവസം മുൻപ് ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വഷളായി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. തെറ്റായ വാർത്തകൾ നൽകുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലതാജി ഐസിയുവിൽ തുടരുകയാണെന്നും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാവരും പ്രാർത്ഥിക്കുകയെന്നും അയ്യർ പറഞ്ഞു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ തന്റെ പാട്ട് കരിയർ ആരംഭിക്കുന്നത് 13ാം വയസിലാണ്. ഇതിനകം വിവിധ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്




