- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണം; ഒപി ടിക്കറ്റ് വിതരണം രാവിലെ എട്ടു മുതൽ 12 വരെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ ഒപിടിക്കറ്റ് വിതരണം രാവിലെ എട്ടു മുതൽ 12 വരെയായി നിജപ്പെടുത്തി.
ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കിൽ രണ്ടുപേരെയും മറ്റുള്ള രോഗികൾക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തിയതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു
Next Story