- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്‌സാപ്പ് വഴി മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രങ്ങൾ അയച്ചു; മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനിൽ 26കാരിക്ക് വധശിക്ഷ
കറാച്ചി: മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനിൽ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ ചിത്രം വാട്‌സാപ്പ് വഴി അയച്ചു നൽകിയതിനും വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. മതനിന്ദാ കുറ്റത്തിന് മെയ് 2020ലാണ് അനീഖാ അതീഖ് എന്ന 26കാരി അറസ്റ്റിലാവുന്നത്. വാട്‌സാപ്പ് വഴി മുഹമ്മദ് നബിയുടെ കാർട്ടൂൺ ചിത്രം അയച്ചതിനും സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്.
അനീഖ ആദ്യം ഈ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയിൽപ്പെട്ട പുരുഷ സുഹൃത്ത് ഉടൻ തന്നെ ഇത് വാട്‌സാപ്പ് സ്റ്റാറ്റസിൽ നിന്നും എടുത്തു മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഈ ചിത്രം ഉടൻ തന്നെ അനീഖ ഉടൻ ആ സുഹൃത്തിന് അയച്ചു നൽകിയതായും കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതേസമയം ഇതുവരെ ആരും പാക്കിസ്ഥാനിൽ മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയയായിട്ടില്ല.
മുഹമ്മദ് നബിയുടെ കാർട്ടൂണിന് പാക്കിസ്ഥാനിൽ നിരോധിച്ചിട്ടുമുണ്ട്. റാവൽ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്. മരണം വരെ കഴുത്തിൽ തൂക്കി കൊല്ലാനാണ് ശിക്ഷ വിധിച്ചത്. 20 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.