നുവരി 31 മുതൽ പ്രവിശ്യയിലെ റെസ്റ്റോറന്റുകൾ 50 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന.നിലവിൽ, ഒന്റാറിയോയിലെ ഭക്ഷണ-പാനീയ സ്ഥാപനങ്ങൾക്ക് ടേക്ക്ഔട്ട്, ഡ്രൈവ്-ത്രൂ, ഡെലിവറി സേവനങ്ങൾ മാത്രമേ നൽകാൻ അനുവാദമുള്ളൂ. ഇൻഡോർ സർവീസ് അനുവദിക്കില്ല. ഇതിന് പകരം 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

റെസ്റ്റോറന്റുകൾക്ക് ഔട്ട്‌ഡോർ ഏരിയകൾ തുറന്നിടാൻ അനുവാദമുണ്ട്, എന്നാൽ ഒരു ടേബിളിൽ വ്യത്യസ്ത വീടുകളിൽ നിന്നുള്ള 10 പേർക്കും ഒരേ വീട്ടിൽ നിന്നുള്ളവരാണെങ്കിൽ 10 ൽ കൂടുതലുള്ള ഗ്രൂപ്പുകൾക്കും പരിമിതപ്പെടുത്തിയിരിക്കുന്നു.നൃത്തമോ പാട്ടോ അനുവദനീയമല്ല, കൂടാതെ മദ്യത്തിന്റെ വിൽപ്പന, സേവനം, ഉപഭോഗം എന്നിവയ്ക്കുള്ള മണിക്കൂറുകൾ പരിമിതമാണ്. ജനുവരി 5 മുതലാണ് നിയന്ത്രണങ്ങൾ ചുമത്തിയിരുന്നത്.

ഘട്ടം ഘട്ടമായി പ്രവിശ്യയിൽ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഇത്തരത്തിൽ മാർച്ചിൽ പൂർണ്ണമായി വീണ്ടും തുറക്കാൻ ഫോർഡ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടാ്ണ് പുറത്ത് വന്നത്.