- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമലംഘനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിരത്തുകളിൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത്; കൂടുതൽ നിരീക്ഷണ ക്യാമറകൾ ഉടൻ
ഗതാഗത നിയമലംഘനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണ സംവിധാനം വിപുലപ്പെടുത്താൻ ബൃഹത് പദ്ധതിക്ക് ആഭ്യന്തരമന്ത്രാലയം കരട് നിർദ്ദേശം സമർപ്പിച്ചു.നിരത്തുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി സർവയിലൻസ് സംവിധാനം വിപുലപ്പെടുത്താനാണ് പദ്ധതി. കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതിനും, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾക്കുമായി 11 ദശലക്ഷം ദിനാറിന്റെ പദ്ധതിയാണ് ആഭ്യന്തരമന്ത്രാലയം നടപ്പാക്കാൻ ഒരുങ്ങുന്നത്.
ട്രാഫിക്ക് നിരീക്ഷണ ക്യാമറകളുടെ ഇൻസ്റ്റലേഷൻ ,സർവീസ്, മെയിന്റനൻസ്, എന്നിവ ഈ മേഖലയിൽ അനുഭവ സമ്പത്തുള്ള കമ്പനികളെ ഏൽപ്പിക്കാനും ആലോചനയുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ നിയമലംഘനങ്ങളും അപകടങ്ങളും വലിയൊരളവിൽ കുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് ഏറ്റവും കൂടുതലായി കണ്ടെത്തിയ നിയമലംഘനം. 30000 പരം കേസുകളാണ് വാഹനമോടിച്ചു കൊണ്ടിരിക്കെ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. അശ്രദ്ധമായി വാഹനമോടിക്കൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു ഗതാഗത നിയമലംഘനങ്ങൾ