- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ വീട്ടുവാതിൽക്കൽവരെ വനിത ടാക്സിയെത്തും; നിരത്തിലിറങ്ങുക ഒമ്പത് വനിതകൾ; ഇന്ന് മുതൽ വെള്ള, പിങ്ക് നിറങ്ങളിലുള്ള വനിത ടാക്സിയും നിരത്തിൽ
ഒമാന്റെ നിരത്തുകളിൽ ഇന്ന് മുതൽ വനിത ടാക്സി ഓടി തുടങ്ങും. പരീക്ഷണ അടിസ്ഥാനത്തിൽ മസ്‌കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകളായിരിക്കുമെന്ന് സിഇഒ ഹരിത് അൽ മഖ്ബലി അറിയിച്ചിരുന്നു.
'ഒ ടാക്സി' കമ്പനിക്കാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചിരിക്കുന്നത്. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്സി. മസ്‌കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്നതരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്സി.
Next Story