- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി കേഫാക് സോക്കർ - മാസ്റ്റേഴ്‌സ് സെമി ഫൈനൽ മത്സരങ്ങൾ നാളെ
കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയ കെഫാക് ഗ്രാന്റ് ഹൈപ്പർ സോക്കർ- മാസ്റ്റേർസ് മത്സരങ്ങൾ നാളെ പുനരാരംഭിക്കുമെന്ന് കേഫാക് ഭാരവാഹികൾ അറിയിച്ചു. കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു കായിക മത്സരങ്ങൾ നേരത്തെ നിർത്തിവെച്ചത്. 2019-20 സീസണിലെ സെമി ഫൈനൽ മത്സരങ്ങൾക്കാണ് നാളെ തുടക്കമാവുക. മിഷ്‌റിഫ് സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്ന് മണിക്കായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കേഫാക് സോക്കർ വിരുന്ന് ആരംഭിക്കുന്നത് ഏറെ സന്തോഷത്തോടെയാണ് പ്രവാസി ഫുട്ബാൾ പ്രേമികൾക്ക് സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.
വെറ്ററൻസ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേർസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ ബിഗ് ബോയ്‌സ് എഫ്.സി സിയാസ്‌കോ കുവൈത്തുമായും, ബ്രദേർസ് കേരള മാക് കുവൈത്തുമായും ഏറ്റുമുട്ടും . കുവൈത്തിലെ പ്രഗത്ഭരായ കളിക്കാർ അണിനിരന്ന സോക്കർ ലീഗിലെ ആദ്യ സെമി ഫൈനലിൽ സിൽവർ സ്റ്റാർ എഫ്.സി ടിഎസ്എഫ്‌സിയുമായും രണ്ടാം സെമിയിൽ യംഗ് ഷൂട്ട്‌ടേഴ്സ് അബ്ബാസിയയും ചാമ്പ്യൻസ് എഫ്.സിയും തമ്മിൽ മാറ്റുരക്കും.മാസ്റ്റേഴ്‌സ് സെമി 3 മണിക്കും സോക്കർ ലീഗ് സെമി ഫൈനൽ വൈകീട്ട് 4 മണിക്കും നടക്കുമെന്ന് കേഫാക് ഭാരവാഹികൾ വ്യക്തമാക്കി.
മുൻ കേരള സ്റ്റേറ്റ്, സർവകലാശാല കളിക്കാരും കേരള സെവൻസ് ഫുട്‌ബോളിലെ മിന്നും താരങ്ങളും അണിനിരന്ന മത്സരങ്ങളിൽ ഇരു കാറ്റഗ റിയിലും 18 വീതം ടീമുകൾ തമ്മിൽ ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒമ്പത് മാസത്തോളം നീണ്ട് നിൽക്കുന്ന കേഫാക് ലീഗ് മത്സരങ്ങൾ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ പ്രവാസി ഫുട്ബാൾ മേളയാണ്.ഫൈനൽ, ലൂസ്‌ഴ്‌സ് ഫൈനൽ മത്സരങ്ങൾ 28 ജനുവരി വെള്ളിയാഴ്‌ച്ച വൈകിട്ട് മിഷ്രിഫ് സ്പോർട്സ് അഥോറിറ്റി സ്റ്റേഡിയത്തിൽ നടക്കും.