കോവിഡ് വ്യാപനത്തിനിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് രാജ്യങ്ങൾ. ഇറ്റലിയും ഫ്രാൻസും വരും ആഴ്‌ച്ചകളിൽ വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കുള്ള ഹെൽത്ത് പാസ് പൊതുസ്ഥലങ്ങളിൽ ആവശ്യമാണെന്ന നിയമം നടപ്പിലാക്കുകയാണ്. ഇറ്റലിയിൽ ഹെയർഡ്രെസ്സർമാർ, ബാർബർമാർ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ കോവിഡ് -19 ഹെൽത്ത് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.

കൂടാതെ ഇറ്റാലിയൻ സർക്കാർ മറ്റ് ബിസിനസ്സുകളിലേക്കും നിയമം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ, ഇറ്റലിയുടെ ഗ്രീൻ പാസ് 'വ്യക്തിഗത സേവനങ്ങൾ' വിഭാഗത്തിലെ ബിസിനസ്സുകളിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായിരിക്കും.
ഫെബ്രുവരി 1 മുതൽ പൊതു ഓഫീസുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയ്ക്കും ഹെൽത്ത് പാസ് ബാധകമാകും.

കടകളിലും ബിസിനസ്സുകളിലും നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഉടമകൾക്കോ മാനേജർമാർക്കോ ആണ്. ഉപഭോക്താക്കൾക്ക് സാധുതയുള്ള ഗ്രീൻ പാസ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ 1,000 യൂറോ വരെ പിഴ ഈടാക്കാം.

ഫ്രാൻസും ചില കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള രണ്ട്-ഘട്ട പ്രക്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വാക്സിൻ പാസ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്.24-ന് തിങ്കളാഴ്‌ച്ച മുതൽ ബാറുകൾ, കഫേകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ വിവിധ വേദികളിലേക്ക് വാക്സിൻ ചെയ്യാത്തവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഹെൽത്ത് പാസ് ഒരു വാക്സിൻ പാസായി മാറുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

കൂടാതെ രാജ്യത്ത് ഫെബ്രുവരി മുതൽ കൂടുതൽ ഇളവുകളും പ്രാബല്യത്തിൽ വരും. മാസ്‌ക് നിർബന്ധമല്ലാത്തതടക്കമുള്ള ഇളവുകൾ ഫെബ്രുവരി 2 മുതൽ നടപ്പിലാകും,
ഫെബ്രുവരി 16 മുതൽ സിനിമാശാലകളും സ്പോർട്സ് ഗ്രൗണ്ടുകളും ഉൾപ്പെടെയുള്ള വേദികളിലെ ഉപഭോക്താക്കൾക്കും ട്രെയിനുകളിലെ യാത്രക്കാർക്കും ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാൻ വീണ്ടും അനുമതി നൽകും.സ്റ്റാൻഡിങ് സേവനവും ടേബിൾ സേവനവും വാഗ്ദാനം ചെയ്യാൻ ബാറുകൾക്ക് അനുമതി നൽകുംഡിസംബർ ആദ്യം മുതൽ അടച്ചുപൂട്ടിയ നിശാക്ലബ്ബുകൾ വീണ്ടും തുറക്കും.

ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്‌കുകളുടെ ആവശ്യകത ഉൾപ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങൾ നിലനിൽക്കും.