- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അടുത്തമാസം ആദ്യം തുറക്കാനിരുന്ന അതിർത്തികൾ ഉടനെ തുറക്കില്ല; അതിർത്തികൾ തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടാൻ വെസ്റ്റേൺ ഓസ്ട്രേലിയ; നടപടി ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കുന്നത് അനിശ്ചിതമായി ഇനിയും വൈകും.സംസ്ഥാന പ്രീമിയർ മാർക് മക്ഗോവൻ ആണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. അതിർത്തികൾ ഇനി എന്നു തുറക്കുമെന്ന തീയതിയും നിശ്ചയിച്ചിട്ടില്ല.ഫെബ്രുവരി അഞ്ചിന് സംസ്ഥാനത്തിന്റെ അതിർത്തി നിയന്ത്രണത്തിൽ ഇളവു വരുത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം ഫെബ്രുവരി അഞ്ചു മുതൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ ചില യാത്രക്കാർക്ക് നേരിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവർക്കാണ് ഇളവു നൽകുക. എന്നാൽ ഇങ്ങനെ എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കഴിഞ്ഞ ഡിസംബർ 13-ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫെബ്രുവരി അഞ്ചിന് അതിർത്തികൾ തുറക്കുമെന്ന് പ്രീമിയർ പ്രഖ്യാപിച്ചത്. എന്നാൽ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കുടുതലായതിനാലാണ് പുതിയ തീരുമാനമെന്ന് പ്രീമിയർ അറിയിച്ചു.കോവിഡ് രോഗ വ്യാപനത്തെതുടർന്ന് അടച്ചിട്ട പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ് ഇതോടെ.
സംസ്ഥാനത്ത് മൂന്നാം ഡോസ് എടുത്തവരുടെ എണ്ണം കുറഞ്ഞത് 80 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിലെ സാഹചര്യം ഫെബ്രുവരി വരെ നിരീക്ഷിക്കുമെന്നും തുടർന്ന് അതിർത്തി തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും പ്രീമിയർ അറിയിച്ചു.നിലവിൽ 16 വയസും അതിനു മുകളിലും പ്രായമുള്ളവരിൽ 25.8 ശതമാനം മാത്രമാണ് മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത.