- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തമാകാനൊരുങ്ങി അയർലന്റും; പബ്ബുകളിലും നൈറ്റ് ക്ലബുകളുമടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലയിലെനിയന്ത്രണങ്ങൾ എടുത്തുമാറ്റുന്ന കാര്യം പരിഗണനയിൽ
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത്. ഇന്നു ചേരുന്ന യോഗത്തിൽ എൻഫെറ്റിന്റെ ഉപദേശം ത്രികക്ഷി സഖ്യ നേതാക്കൾ അംഗീകരിച്ചാൽ അയർലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ഏറെക്കുറെ മുക്തമാകും മാസ്‌ക് ധരിക്കുക, അന്താരാഷ്ട്ര യാത്രകൾക്ക് കോവിഡ് പാസുകൾ, രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ , എന്നീ നിബന്ധനകൾ നിലനിർത്തിക്കൊണ്ട് മറ്റു നിയന്ത്രണങ്ങൾ എടുത്തുമ മാറ്റാനാണ് NPHET യോഗത്തിൽ പച്ചക്കൊടി കാണിച്ചത്.
ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സമയപരിധി എടുത്തു മാറ്റും. ഇത് സാമ്പത്തീക മേഖലയ്ക്കും ഉണർവ് നൽകും.നിയന്ത്രണങ്ങൾ ഒരുമിച്ച് എടുത്തുമാറ്റുമോ ഘട്ടം ഘട്ടമായി പിൻവലിക്കുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ രൂപരേഖ പുറത്തിറക്കും എന്നാണ് കരുതുന്നത്.
പബ് ക്ലോസിങ് സമയം, ഇവന്റുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകളുടെ ഉപയോഗം എന്നിവയുൾപ്പെടെ നിലവിലെ എല്ലാ കോവിഡ് ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളും അവസാനിപ്പിക്കാവുന്ന നിലപാടിലേയ്ക്കാണ് എൻഫെറ്റ് എത്തിയിരിക്കുന്നതെന്നാണ് സൂചന. ഗൃഹ സന്ദർശനം സംബന്ധിച്ച നിയന്ത്രണങ്ങളിലും ഇളവുണ്ടാകും