- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്നു; കർണാടകയിൽ അതിരൂക്ഷം; 48,000ലധികം പേർക്ക് വൈറസ് ബാധ
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനത്തിൽ നേരിയ ശമനം. 24 മണിക്കൂറിനിടെ 10,756 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആർ 18.04 ശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
ഇന്ന് 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 59,629 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം 12,306 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.48 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആർ.
കർണാടകയിൽ 48,049 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 18,115 പേർ രോഗമുക്തി നേടിയപ്പോൾ 22 പേർ കൂടി രോഗം ബാധിച്ച് മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 3,23,143 പേരാണ് ചികിത്സയിൽ കഴിയുന്നത്. 19.23 ആണ് ടിപിആർ.
Next Story




