- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി; റായ്ബറേലി 'പിടിക്കാൻ' കോൺഗ്രസ് വിട്ട അദിതി സിങ് പട്ടികയിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 15 സ്ത്രീകൾ ഉൾപ്പെടെ 85 സ്ഥാനാർത്ഥികളുടെ പേരുകളടങ്ങുന്ന പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. കോൺഗ്രസ് മുൻ എംഎൽഎ ആയിരുന്ന അദിതി സിങും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. റായ്ബറേലിയിൽ നിന്നായിരിക്കും അദിതി സിങ് ജനവിധി തേടുക.
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസിം അരുൺ കാനൗജിൽ നിന്ന് മത്സരിക്കും. മുൻ സമാജ്വാദി പാർട്ടി എംഎൽഎ നിതിൻ അഗർവാൾ ഹർദോയിയിൽ മത്സരിക്കും, മുൻ ബിഎസ്‌പി നേതാവ് രാംവീർ ഉപാധ്യായ് സദാബാദിൽ നിന്ന്, സതീഷ് മഹാന മഹാരാജപുരിൽ നിന്നും മത്സരിക്കും.
സോണിയാ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായിരുന്നു അദിതി സിങ്. ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും ഒപ്പം പ്രചാരണത്തിൽ സജീവമാവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പാർട്ടിയുമായി തെറ്റി നിൽക്കുകയായിരുന്ന അദിതി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേരുകയായിരുന്നു.




