- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേർക്കുനേർ; ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു; ഒക്ടോബർ 16 മുതൽ നവംബർ 13 വരെ 45 മത്സരങ്ങൾ; ഫൈനൽ മെൽബണിൽ

ദുബായ്: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ചിരവൈരികളായ പാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടും. ഇന്ത്യ-പാക് മത്സരം ഒക്ടോബർ 23ന് മെൽബണിൽ നടക്കും.
ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിൻഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.
യോഗ്യതാ റൗണ്ടിൽ അടക്കം ആകെ 16 ടീമുകൾ മത്സരിക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ശ്രീലങ്കയും സ്‌കോട്ലൻഡും ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചേക്കും.
ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെമി ഫൈനൽ സിഡ്നി, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലും ഫൈനൽ മെൽബണിലും നടക്കും.


