- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ ഞായറാഴ്ച തുറക്കില്ല; കള്ളുഷാപ്പുകൾ തുറക്കും
തിരുവനന്തപുരം: ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ ഞായറാഴ്ച തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബാറുകളും നാളെ തുറക്കില്ല.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിച്ചാണ് മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം കള്ളുഷാപ്പുകൾ നാളെ തുറക്കും. ഹോട്ടലുകളും പഴംപച്ചക്കറിപലചരക്ക്പാൽ, മത്സ്യംമാംസം എന്നിവ വിൽക്കുന്ന കടകളും രാവിലെ 7 മുതൽ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്‌സൽ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല. കർശന നിയന്ത്രണം നടപ്പാക്കാൻ പരിശോധന കടുപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് കർശന നിയന്ത്രണം നിലവിൽ വരിക. നാളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചു.
ഇന്ന് അർദ്ധരാത്രി മുതൽ പൊലീസ് പരിശോധന കർശനമാക്കും. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോർഡ് ടിപിആറിന് പിന്നാലെ കൂടുതൽ ആശുപത്രി കിടക്കകൾ കോവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മറുനാടന് മലയാളി ബ്യൂറോ