- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരുവർക്കും വിവാഹ വാർഷികാശംസകൾ...' ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന . മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.
2018ൽ ആയിരുന്നു നിർമ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമയുള്ള താരത്തിന്റെ വിവാഹം. ഇന്ന് അഞ്ചാം വിവാഹ വാർഷം ആഘോഷിക്കുകയാണ് ഇരുവരും. ഈ അവസരത്തിൽ ഭാവനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
'ഇരുവർക്കും വിവാഹ വാർഷികാശംസകൾ... ' എന്നാണ് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ ആശംസയുമായി എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോ പങ്കുവച്ചായിരുന്നു മന്ത്രിയുടെ ആശംസ. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്ന കുറിപ്പോടെയാണ് ഭാവന നവീന് ആശംസ അറിയിച്ചത്.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ൽ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ഭാവനയുടെ നിരവധി സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹാ വാർഷികാശംസകൾ നേർന്നുകൊണ്ട് രംഗത്തുണ്ട്.




